ഓച്ചിറ: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരബ്രഹ്മ ക്ഷേത്രം വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പും കൊവിഡ് ടെസ്റ്റും നടത്തി.
അന്തേവാസികളിൽ ഒരാൾക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ക്യാമ്പ് നടത്തിയത്. മെഡിക്കൽ ഓഫീസർ ഡോ. ഡി. സുനിൽകുമാർ ക്യാമ്പിന് നേതൃത്വം നൽകി. ആകെയുള്ള 48 അന്തേവാസികളിൽ പനിയുള്ള 18പേരെ പരിശോധിച്ചതിൽ അഞ്ചുപേർ പോസിറ്റീവായി. രോഗികളെ തുടർ ചികിത്സയ്ക്കായി മാറ്റി. മറ്റുള്ളവരെ നിരീക്ഷണത്തിലാക്കി. അന്തേവാസികൾ എല്ലാവരും രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവരാണ്. അതിനാൽ ലഘുവായ രോഗലക്ഷണങ്ങളാണ് ഉള്ളത്.
ഹെൽത്ത് ഇൻസ്പെക്ടർ പി.സി. മധുകുമാർ ബോധവത്കരണ ക്ലാസും കൗൺസലിംഗും നൽകി. നഴ്സിംഗ് ഓഫീസർ സിന്ധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ. ജി, ലൈജു, അരുൺ, ആശാ പ്രവർത്തക ചന്ദ്രിക എന്നിവർ നേതൃത്വം നൽകി.
""
ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത തുടരണം. നിരീക്ഷണത്തിൽ കഴിയുന്നവരെ അഞ്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പരിശോധിക്കും.
മെഡിക്കൽ ഓഫീസർ