
കൊട്ടാരക്കര: തൊഴിലുറപ്പു തൊഴിലാളികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തിരമായി സൗജന്യ റേഷൻ അനുവദിക്കണമെന്ന് തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കൊട്ടാരക്കര റീജിയണൽ കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിലുറപ്പു മേഖലയിൽ പ്രവർത്തിച്ചിരുന്ന ആയിരക്കണക്കിനു സ്ത്രീ തൊഴിലാളികൾ കൊവിഡ് വ്യാപനം മൂലം കടുത്ത ദുരിതത്തിലാണ്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയെന്ന് റീജിയണൽ പ്രസിഡന്റ് വി.ഫിലിപ്പ് പറഞ്ഞു.