കൊട്ടാരക്കര: താലൂക്കിൽ കൊവിഡ് നിരീക്ഷണം ശക്തമാക്കി. പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ അമ്പലംകുന്ന്, ഓയൂർ, വെളിനല്ലൂർ, പൂയപ്പള്ളി പ്രദേശങ്ങളിൽ ഡെപ്യുട്ടി തഹസിൽദാർ ടി.സി. മിനിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ബോധവത്കരണം നടത്തി. 40ൽ അധികം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 52 പേരെ താക്കീത് നൽകി വിട്ടയച്ചു.
കരീപ്ര, കുഴിമതിക്കാട്, ആറുമുറിക്കട, നല്ലില, നെടുമൺകാവ്,
കടയ്കോട്, ഇടയ്കിടം. തൃപ്പിലഴികം എന്നിവിടങ്ങളിൽ പഞ്ചായത്ത് പെർഫോമൻസ് ഓഡിറ്റ് വിഭാഗം ജൂനിയർ സൂപ്രണ്ട് പി.ജി. ജ്യോതിയുടെ നേതൃത്വത്തിൽ താലൂക്ക് തല സ്ക്വാഡ് പരിശോധന നടത്തി. 18 വ്യാപാര സ്ഥാപനങ്ങളിലും മൂന്ന് വിവാഹ സ്ഥലങ്ങളിലും നിരീക്ഷണം നടത്തി. മാസ്ക് ശരിയായി ധരിക്കാതിരുന്ന അറുപതോളം പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.