ശാസ്താംകോട്ട: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവാ തിരുമേനിയുടെ 16-ാമത് ഓർമ്മ പെരുന്നാൾ നാളെ സമാപിക്കും. ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന അനുസ്മരണ സമ്മേളനം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. കേരളാ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ വി.പി. മഹാദേവൻപിള്ള, കോവൂർ കുഞ്ഞുമോൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധ്യാനം, റാസ, മൂന്നിന്മേൽ കുർബാന, കബറിങ്കൽ ധൂപ പ്രാർത്ഥന, നേർച്ച വിളമ്പ്, കൊടിയിറക്ക് തുടങ്ങിയവയോടെ പെരുന്നാൾ സമാപിക്കും.