കൊല്ലം: ബസ് ഡ്രൈവർ അരുണിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്നും ആർ.ടി.ഒ ഡി. മഹേഷ് അറിയിച്ചു. ബസിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും അപകട കാരണമായെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യമായി. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.