
കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ 5400ഓളം വരുന്ന അക്ഷരസേനാംഗങ്ങൾ സജ്ജരാകണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു. വീടുകളിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്തവർക്ക് മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ, പുസ്തകങ്ങൾ എന്നിവ എത്തിച്ച നൽകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.