
ചവറ: ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായിരുന്ന ചവറ കുളങ്ങര ഭാഗം ശ്രീകാന്തത്തിൽ ഭദ്രൻ.എസ്. ഞാറക്കാട് (82) നിര്യാതനായി. ഓൾ ഇന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ സംസ്‌ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.
കൊല്ലം ജില്ലയിൽ ജൂനിയർ റെഡ് ക്രോസിന് തുടക്കംകുറിച്ച അദ്ധ്യാപകനായിരുന്നു. സാമൂഹ്യ സേവനത്തിന് ഡോ. പൽപ്പു സ്മാരക അവാർഡ് ലഭിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. യുദ്ധമദ്ധ്യത്തിലെ കാരുണ്യപൂരം, ജീൻ ഹെൻട്രി ഡ്യൂനന്റ്, റെഡ് ക്രോസ്- ക്വിസ്, കവരത്തിയിൽ കുറെ ദിവസങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. ഭാര്യ: അമ്മിണി.എസ്. ഭദ്രൻ (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്, കവയിത്രി). മക്കൾ: എ.ബി. ശ്രീകാന്ത് (മനഃശാസ്ത്രജ്ഞൻ), അഡ്വ. സ്മിത.എ. ഭദ്രൻ, ശബരി ഗിരീശൻ (ഹെൽത്ത് ഇൻഷ്വറൻസ് സെയിൽസ് മാനേജർ). മരുമക്കൾ: ഡോ. വി.എസ്. വിധു, അഡ്വ. പ്രേം ശ്രീനിവാസൻ, എ. രജിത. സഞ്ചയനം 28ന് രാവിലെ 8ന്.