കൊല്ലം: നിർദ്ധന കുടുംബങ്ങളിലെ കാൻസർ ബാധിതർക്ക് തട്ടാമല സ്നേഹാലയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭക്ഷ്യ ധാന്യകിറ്റും ചികിത്സാ ധനസഹായവും ഡി.സി.സി മുൻ പ്രസിഡന്റ് ബിന്ദു കൃഷ്ണ വിതരണം ചെയ്തു. കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സക്കീർ ഹുസൈൻ, പാലത്തറ രാജീവ്, ട്രസ്റ്റ് ചെയർമാൻ സുബിൻ, ട്രസ്റ്റ് മെമ്പർമാരായ ഷൗക്കത്ത്, ബാസുരൻ, കിരൺ, രാജു, മാനേജർ നവാസ് എന്നിവർ സംസാരിച്ചു.