 
കൊല്ലം: നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ശ്രീ നാരായണാ വനിത കോളേജിലെ അദ്ധ്യാപകരും വോളണ്ടിയർമാരും കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ.തറയിലിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് വീൽചെയർ, വാക്കർ, ഡയപ്പർ, ഭക്ഷ്യകിറ്റുകൾ, സയലൈസർ എന്നിവ നല്കി. പേരൂർ ഹെൽത്ത് സെന്റർ പാലീയേറ്റീവ് നഴ്സ് മിനി അലക്സ്, ആശാ വർക്കർ നെജി വഹാബ്, പ്രോഗ്രാം ഓഫീസർ ഡി. ദേവിപ്രിയ, സോനാ ജി.കൃഷ്ണൻ, വോളണ്ടിയർമാരായ ആർ. അശ്വിത, അതുല്യ കൃഷ്ണൻ, അജ്മി, നിമിഷ എന്നിവർ പങ്കെടുത്തു.