bike

പടിഞ്ഞാറേകല്ലട: ചവറ ​- അടൂർ സംസ്ഥാന പാതയിൽ ന്യൂജെൻ ബൈക്കുകളിൽ യുവാക്കളുടെ അഭ്യാസപ്രകടനം യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു.

മിക്ക ബൈക്കുകളിലും പെൺകുട്ടികളെ പിന്നിലിരുത്തിയാണ് കാതടപ്പിക്കുന്ന ശബ്ദത്തിൽ മരണപ്പാച്ചിൽ നടത്തുന്നത്. പലപ്പോഴും ഇത്തരം അഭ്യാസ പ്രകടനങ്ങൾക്കിടെ അപകടത്തിൽപ്പെടുന്നത് നിരപരാധികളായ യാത്രക്കാരാണ്. അമിത വേഗത്തിൽ പായുന്നതിനാൽ വാഹനങ്ങളുടെ നമ്പർ രേഖപ്പെടുത്താനും കഴിയുന്നില്ല. പെട്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധമാണ് ബൈക്കുകളിൽ നമ്പർ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരക്കാരെ നിലയ്ക്ക് നിറുത്താൻ മോട്ടോർ വാഹന വകുപ്പും പൊലീസും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

പരാതി അറിയിക്കേണ്ട വാട്സ് ആപ്പ് നമ്പർ: 8547639061

""

സംസ്ഥാന പാതകളിലും സ്കൂൾ - കോളേജ് പരിസരങ്ങളിലുമാണ് ഇത്തരക്കാരുടെ അഭ്യാസ പ്രകടനങ്ങൾ വദ്ധിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും. പൊതുജനങ്ങൾ ഇത്തരം വാഹനങ്ങളുടെ ചിത്രങ്ങൾ വാട്സ്ആപ്പ് മുഖേന അയച്ചുനൽകിയാൽ നടപടി സ്വീകരിക്കും.

ആർ. ശരത്ത് ചന്ദ്രൻ

ജോ. ആർ.ടി.ഒ, കുന്നത്തൂർ