കൊല്ലം: ജി. ദേവരാജൻ സാംസ്കാരിക കലാകേന്ദ്രം ആൻഡ് ക്വയിലോൺ മ്യൂസിക് ക്ലബ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഗീത വിരുന്നും ക്രിസ്മസ് പുതുവത്സര ആഘോഷവും നടത്തി. കൊല്ലം മാസ് ആൻഡ് ആർട്സ് സർവീസ് സൊസൈറ്റി പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഭദ്ര ദീപം തെളിച്ചും കേക്ക് മുറിച്ചും ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം ചിന്നക്കട ശങ്കർ നഗർ റസിഡൻസി ഹാളിൽ. നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ആശ്രാമം ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഇരുമ്പുപാലത്തിലുണ്ടായ അപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ സുരേഷ്‌കുമാറിന് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.