പത്തനാപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാൻസർ രോഗികൾക്ക് വീടുകളിൽ മരുന്ന് എത്തിച്ച് നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു.
ആർ.സി.സി അടക്കമുള്ള കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ വെർച്വൽ ഒ.പി സംവിധാനം ഏർപ്പെടുത്തിയതോടെ രോഗികൾക്ക് മരുന്ന് ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണ്.
രോഗ പ്രതിരോധശേഷി കുറവായതിനാൽ കൊവിഡ് പിടിപെടാൻ സാദ്ധ്യതയേറെയാണ്. തൊഴിലില്ലാത്തതിനാൽ മരുന്നുകൾ പുറത്തുനിന്ന് വാങ്ങാനും ബുദ്ധിമുട്ടുകയാണ്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയോ മറ്റ് സർക്കാർ ഏജൻസികൾ മുഖേനയോ മരുന്നുകൾ വീടുകളിലെത്തിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.