
പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കഴുതുരുട്ടി സ്വദേശി സദാശിവനാണ് (75) മരിച്ചത്.
ഇന്നലെ രാവിലെ 9 ഓടെ ഇടപ്പാളയം ഫോറസ്റ്റ് ക്വാട്ടേഴ്സിന് സമീപത്തായിരുന്നു അപകടം. റബർ ടാപ്പിംഗ് കഴിഞ്ഞ് കഴുതുരുട്ടിയിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ചെങ്കോട്ടയിലേക്ക് പോയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സദാശിവൻ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. തെന്മല പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: ജഗദമ്മ. മക്കൾ: ശ്രീജ, ബാബു, പ്രീത. മരുമക്കൾ: സുനിൽ, വിദ്യ, പ്രസാദ്.