കൊട്ടാരക്കര: തെരുവ് നായയുടെ തലയിൽ കുടുങ്ങിയ പ്ളാസ്റ്റിക് ഭരണി ഫയർഫോഴ്സ് സംഘം നീക്കം ചെയ്തു. കൊട്ടാരക്കര ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപത്താണ് തെരുവ് നായയെ കഴുത്തിൽ ഭരണി കുടുങ്ങി സഞ്ചരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ഫയർഫോഴ്സ് എത്തി നായയെ പിടികൂടി ഭരണി ഊരിമാറ്റിയത്.