phot
കാട്ടു പന്നിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന വനം വകുപ്പിലെ താൽക്കാലിക വാച്ചർ സജി.

പുനലൂർ: വനം വകുപ്പിന്റെ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സെൻട്രൽ നേഴ്സറിയിലെ താത്കാലിക വാച്ചറെ കാട്ടുപന്നി അക്രമിച്ച് പരിക്കേൽപ്പിച്ചു. കുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര വലിയപുര പുത്തൻ വീട്ടിൽ സജിക്കാണ് (48) പരിക്കേറ്റത്.

ഇന്നലെ രാവിലെ 7 ഓടെ നേഴ്സറിയുടെ ഓഫീസിന് സമീപത്ത് ജോലിക്കെത്തിയപ്പോഴാണ് അക്രമണം ഉണ്ടായത്. നിലവിളികേട്ടെത്തിയ സമീപ വാസികൾ കാട്ടുപന്നിയെ ഓടിച്ചശേഷം കൈക്കും കാലിനും കുത്തേറ്റ സജിയെ കുളത്തൂപ്പുഴ ആശുപത്രിയിലും തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിന് 12 തുന്നലുണ്ട്. ഞായറാഴ്ച കട്ടിളപ്പാറ വനത്തിൽ ജോലിക്കെത്തിയ ഫയർ ലൈൻ വാച്ചറായ ബിജുവിനെ കാട്ടാനക്കൂട്ടം ചവിട്ടി പരിക്കേൽപ്പിച്ചിരുന്നു.