phot
ആര്യങ്കാവ് -റോസ്മല റോഡിൽ നാട്ടുകാർ ടിപ്പറുകൾ തടഞ്ഞിട്ടിരിക്കുന്നു

പുനലൂർ: നവീകരിച്ച ആര്യങ്കാവ് - റോസ്മല റോഡ് തരുമെന്ന് ആരോപിച്ച് റോസ്മലയ്ക്ക് സമീപത്തെ രാജകൂപ്പിലെ എം സാന്റ് യൂണിറ്റിൽ നിന്നെത്തിയ ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞു.

വനപാത വഴി നിരന്തരം ടിപ്പർ ഓടുന്നതിനാൽ റോഡും പാലവും തകരുന്നെന്ന് കാണിച്ച് പ്രദേശവാസികൾ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇത് വകവയ്ക്കാതെ ടിപ്പറുകൾ പാഞ്ഞതോടെയാണ് നാട്ടുകാർ വാഹനങ്ങൾ തടഞ്ഞത്. തെന്മല പൊലീസ് സ്ഥലത്തെത്തി, പ്രശ്നം പരിഹരിച്ച ശേഷമെ ടിപ്പർ ഓടാവൂ എന്ന് നിർദ്ദേശം നൽകി. എം സാന്റ് യൂണിറ്റ് ആരംഭിക്കുന്നതിനെതിരെ നേരത്തെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.