photo
ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മിഴി കുട്ടിക്കൂട്ടം ബാലവേദി നടത്തിയ ദേശീയ ബാലികാദിനാചരണം കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പ്രൊഫസർ ഡോ: വൈ. ജോയി ഉദ്ഘാടനം ചെയ്യുന്നു.

പോരുവഴി: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മിഴി കുട്ടിക്കൂട്ടം ബാലവേദി പെൺകുഞ്ഞ് പൊൻകുഞ്ഞ് എന്ന പേരിൽ ദേശീയ ബാലികാദിനം

ഗ്രന്ഥശാലാങ്കണത്തിൽ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം

ഡോ. വൈ. ജോയി ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷയായി. അക്കരയിൽ ഹുസൈൻ, ലത്തീഫ് പെരുംകുളം, അഹ്സൻ ഹുസൈൻ, എം. സുൽഫിഖാൻ റാവുത്തർ, എസ്. സൻഹ എന്നിവർ സംസാരിച്ചു.