g
കിഴക്കേക്കല്ലട സി.വി കെ.എം.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് അംഗങ്ങൾ കിഴക്കേക്കല്ലട പൊലീസ് സ്റ്റേഷനിൽ ഒരുക്കിയ പുസ്തകക്കൂടിന്റെ ഉദ്ഘാടനം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.സുധീഷ് കുമാർ നിർവ്വഹിക്കുന്നു

കിഴക്കെക്കല്ലട: സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് കിഴക്കേക്കല്ലട പൊലീസ് സ്റ്റേഷനിൽ സജ്ജമാക്കിയ പുസ്തകക്കൂടിന്റെ ഉദ്ഘാടനം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.സുധീഷ് കുമാർ നിർവ്വഹിച്ചു. ഷാജിമോൻ കെ.ആദിത്യൻ പുസ്തകക്കൂടും സ്കൂൾ അദ്ധ്യാപകനായ ജോസഫ് കുട്ടി പുസ്തകങ്ങളും സംഭാവനയായി നൽകി. പുസ്തകക്കൂട് സമർപ്പണ ചടങ്ങ് കിഴക്കെ കല്ലടഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ എ. സുനിൽ കുമാർ, പി.ടി.എ പ്രസിഡന്റ് കെ.ശ്രീധരൻ, പ്രിൻസിപ്പൽ വി.ലക്ഷ്മി, പ്രോഗ്രാം ഓഫീസർ വി. ബിജു, എൻ.എസ്.എസ് വോളണ്ടിയർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിറ്റുമല ജംഗ്ഷനിൽ പുസ്തകക്കൂടൊരുക്കുകയാണ് അടുത്ത ശ്രമം.