sanker
പ്രവീൺ ശങ്കർ

വള്ളികുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസി​ൽ കൊല്ലം കുണ്ടറ മുളവന മുകുളുവിള വീട്ടിൽ പ്രവീൺ ശങ്കറിനെ (കണ്ണൻ-29) പൊലീസ് പിടികൂടി. കഴിഞ്ഞ 22 ന് വീട്ടിൽ നിന്ന് പെൺകുട്ടിയെ പ്രവീൺ കൊണ്ടുപോവുകയായിരുന്നു. കുണ്ടറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വള്ളികുന്നം സി.ഐ എം.എം. ഇഗ്നിഷ്യസ്, എസ്.ഐ ജി. ഗോപകുമാർ, സി.പി.ഒമാരായ ജിഷ്ണു, സൗമ്യ, രജനി, ലാൽ, സജൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.