
കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, പോസ്റ്റൽ വകുപ്പ് നടക്കുന്ന മേളകൾ നിറുത്തിവയ്ക്കണമെന്ന്
എൻ.എഫ്.പി.ഇ കൺവീനർ പി.കെ. മുരളീധരൻ, എഫ്.എൻ.പി.ഒ കൺവീനർ കെ.വി. സുധീർ കുമാർ എന്നിവർ ആവശ്യപ്പെട്ടു.
കൊവിഡ് ബാധിച്ച് വകുപ്പിലെ പല ജീവനക്കാരും അവധിയിലാണ്. ഈ സാഹചര്യത്തിൽ എല്ലാ യോഗങ്ങളും ഓൺലൈൻ ആക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായി പല പോസ്റ്റൽ ഡിവിഷനുകളിലും ആധാർ മേളകളും കറൻസിക്ക് വേണ്ടിയുള്ള സന്ദർശനങ്ങളും ടാർജറ്റ് തികയ്ക്കാനുള്ള സമ്മർദ്ദങ്ങളും ശക്തമാക്കുകയാണ്. ഇത് ജീവനക്കാരുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നു. ഈ സാഹചര്യത്തിൽ ജീവനക്കാർ സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അടിച്ചേൽപ്പിക്കുന്ന ജോലികൾ പൂർണമായും ബഹിഷ്കരിക്കണമെന്ന് ഇരു സംഘടനകളും ആവശ്യപ്പെട്ടു.