 
പത്തനാപുരം: വന്യമൃഗശല്യത്തിൽ നിന്ന് വളർത്തുമൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കാൻ കൂടുകൾ മരച്ചില്ലകളിൽ കെട്ടിത്തൂക്കി കാവലിരിക്കുകയാണ് ഗ്രാമവാസികൾ.
കടശേരി, പുന്നല, പാടം, വെള്ളംതെറ്റി, അച്ചൻകോവിൽ തുടങ്ങി വനാതിർത്തിയിൽ താമസിക്കുന്ന കുടുംബങ്ങളാണ് വന്യമൃഗശല്യം പ്രതിരോധിക്കാൻ പുതിയ മാർഗം കണ്ടെത്തിയിരിക്കുന്നത്. കിളിക്കൂടുകളും, കോഴി, താറാവ്, ആട് എന്നിവയുടെ കൂടുകളുമാണ് രാത്രിയിൽ വലിയ മരങ്ങളുടെ കൊമ്പിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത്.
പകൽ സമയം താഴെയിറക്കി ഇവയെ പുറത്ത് തുറന്നുവിടും.
മേഖലയിൽ പുലി, കുറുക്കൻ, മരപ്പട്ടി, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമാണ്. ഇതോടെയാണ് വളർത്ത് മൃഗങ്ങളുടെ കൂട് മരച്ചില്ലകളിൽ കെട്ടിത്തൂക്കാൻ ആരംഭിച്ചത്.
അതിർത്തി ഗ്രാമങ്ങളിൽ വന്യമൃഗശല്യം പ്രതിരോധിക്കാൻ യാതൊരു സംവിധാനങ്ങളും നിലവിലില്ല.
""
വീടുകളിൽ ആളുകൾ ഇല്ലാത്ത സമയങ്ങളിൽ പകലും മൃഗശല്യമുണ്ടാകാറുണ്ട്. കാട്ടുപന്നികൾ കാർഷിക മേഖലയ്ക്ക് കനത്ത നഷ്ടമാണ് വരുത്തുന്നത്. മേഖലയിലേക്ക് കാട്ടാന അടക്കം എത്തുന്നുണ്ട്.
നാട്ടുകാർ