 
കൊല്ലം: പൂതക്കുളം ഇത്തിക്കര ആയുഷ്ഗ്രാം പദ്ധതിയുടെയും ഭാഗമായി ആരംഭിച്ച ഞവരനെൽ കൃഷിയുടെ വിളവെടുപ്പ് നടന്നു. കലയ്ക്കോട് ബേബി ഗിരിജ എന്ന കർഷകയുടെ പാടത്തായിരുന്നു വിളവെടുപ്പ്. പൂതക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ, സെക്രട്ടറി ഷീജ, കൃഷി ഉദ്യോഗസ്ഥൻ മഹേഷ്, ആയുഷ്ഗ്രാമിലെ ഡോ. നിധിൻ, ഡോ. ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.