t

കൊല്ലം: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു പെൻഷൻ കൈപ്പറ്റുന്ന, ഡേറ്റാ ബേസിൽ ഉൾപ്പെട്ടിട്ടുള്ളവരും 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെ മസ്റ്റർ ചെയ്തിട്ടില്ലാത്തവരും ഫെബ്രുവരി 20ന് മുൻപ് അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തണം. 2020 മുതൽ പുതുതായി പെൻഷൻ കൈപ്പറ്റുന്നവർ ഇപ്പോൾ മസ്റ്റർ ചെയ്യേണ്ടതില്ല. എന്നാൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കി പെൻഷൻ കൈപ്പറ്റുന്നവർ മസ്റ്റർ ചെയ്യണം. ഏതെങ്കിലും കാരണവശാൽ മസ്റ്ററിംഗ് വിജയകരമായി പൂർത്തീകരിക്കാൻ കഴിയാത്തവർ മസ്റ്റർ ഫെയിൽഡ് റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും സഹിതം ബന്ധപ്പെട്ട ക്ഷേമനിധി ബോർഡിന്റെ ഓഫീസിൽ ഹാജരാകണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.