 
കൊല്ലം: കോൺഗ്രസ് ജന്മദിനത്തിന്റെ ഭാഗമായി കെ.പി.സി.സി ആരംഭിച്ച 137 രൂപ ചലഞ്ച് ഏറ്റെടുത്ത് ബൂത്ത് കമ്മിറ്റികൾ. അമ്മൻ നട ബൂത്തിൽ നടന്ന ചടങ്ങിൽ ഡി.സി.സി മുൻ പ്രസിഡന്റ് അയത്തിൽ ഭാസ്കരൻ നായരുടെ ഭാര്യ രുഗ്മിണി ഭാസ്കരനിൽ നിന്നു ഡി.സി.സി ജനറൽ സെക്രട്ടറി അൻസാർ അസീസ് ഏറ്റുവാങ്ങി. പട്ടത്താനം ഗോപാലകൃഷ്ണൻ, താഹിന, ദിലീപ് ഭാസ്കരൻ, രവീന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.