ശാസ്താംകോട്ട: സി.ഡി.എസ് തിരഞ്ഞെടുപ്പിൽ ശാസ്താംകോട്ട ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിൽ ആറിടത്തും ഇടതുപക്ഷത്തിന് വിജയം. മൈനാഗപ്പള്ളി പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫിന് ജയിക്കാനായത്. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പഞ്ചായത്തുകളിൽ നാലിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫുമാണ് ഭരണത്തിലുള്ളത്. യു.ഡി.എഫിന് ഭരണമുള്ള ശൂരനാട് വടക്കും, പോരുവഴി പഞ്ചായത്തുകളിൽ സി.ഡി.എസ് അദ്ധ്യക്ഷ സ്ഥാനം ഇടതുപക്ഷം പിടിച്ചു.
പടിഞ്ഞാറെ കല്ലട - വിജയനിർമ്മല (എൽ.ഡി.എഫ്), ശാസ്താംകോട്ട - ജയശ്രീ (എൽ.ഡി.എഫ്), കുന്നത്തൂർ - പ്രീത (എൽ.ഡി.എഫ്), പോരുവഴി - പുഷ്പലത (എൽ.ഡി.എഫ്), ശൂരനാട് തെക്ക്- സുപ്രിയ (എൽ.ഡി.എഫ്), ശൂരനാട് വടക്ക് - നിഷ (എൽ.ഡി.എഫ്), മൈനാഗപ്പള്ളി - അമ്പിളി (യു.ഡി.എഫ്) എന്നിവരാണ് സി.ഡി.എസ് അദ്ധ്യക്ഷന്മാർ.