
കൊല്ലം: കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ കേരള ഒളിമ്പിക്സ് മത്സരത്തിൽ 24 വിവിധ ഇനങ്ങളിലായി നിരവധി കായികതാരങ്ങൾ പങ്കെടുത്തു. കഴിഞ്ഞ 24ന് പത്തനംതിട്ടയിൽ നടന്ന ജില്ലാതല ഷൂട്ടിംഗ് മത്സരത്തിൽ വിജയിച്ച കൊല്ലം ഡൽഹി പബ്ലിക് സ്കൂളിലെ 4 കുട്ടികൾ ഫൈനലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി അലീന ഷീനോ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണവും, ഭാരത് ജെ.രാജ് 10 മീറ്റർ ഓപ്പൺ സൈറ്റ് എയർ റൈഫിൾ വിഭാഗത്തിൽ വെള്ളിയും നേടി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പാർത്ഥ ശർമ്മ ഇതേ ഇനത്തിൽ കേരള ഒളിപിക്സിലേക്കു യോഗ്യത നേടി. ദേശീയ, സംസ്ഥാന, സൗത്ത് സോൺ വിജയികളും കഴിഞ്ഞ വർഷത്തെ ജില്ലാ ചാമ്പ്യന്മാരുമായവരോട് മത്സരിച്ചാണ് ഡൽഹി പബ്ളിക് സ്കൂൾ കൊല്ലം വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിച്ചത്.