mayanad-
ജില്ലാതല വായനാ മത്സരത്തിന് യോഗ്യത നേടിയ കുട്ടികളെ അനുമോദിക്കാൻ കൂടിയ യോഗത്തിൽ മയ്യനാട് എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു സംസാരിക്കുന്നു

മയ്യനാട്: ജില്ലാതല വായനാ മത്സരത്തിന് യോഗ്യത നേടിയ സമീർ സുധീർ, സുബ്ഹാന ഫാത്തിമ, പഞ്ചായത്ത്തല ബാലോത്സവത്തിൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആർ.അനാമിക, കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയ ശ്രീനന്ദന എന്നിവരെ ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജിബാബു, സെക്രട്ടറി എസ്.സുബിൻ, വൈസ് പ്രസിഡന്റ് രാജു കരുണാകരൻ, ജോയിന്റ് സെക്രട്ടറി വി.സിന്ധു, ഭരണസമിതി അംഗങ്ങളായ ബി.ഡിക്‌സൺ, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.