phot
പാലരുവി ജലപാതത്തിൽ കുളിക്കുന്ന ടൂറിസ്റ്റുകൾ (ഫയൽ ചിത്രം)

പുനലൂർ: കിഴക്കൻ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന ടൂറിസ്റ്റുകളുടെ ഇൻഷ്വറൻസ് പരിരക്ഷ വർദ്ധിപ്പിച്ചു. പാലരുവി, തെന്മല ശെന്തുരുണി ഇക്കോ ടൂറിസം തുടങ്ങിയ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മേഖലകൾ സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് പരിരക്ഷ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്.

ടൂറിസം മേഖലയിൽ ടിക്കറ്റെടുത്ത് കയറുന്ന ഒരു ടൂറിസ്റ്റിന് മരണം സംഭവിച്ചാൽ 5ലക്ഷം രൂപയും, അംഗവൈകല്യം സംഭവിച്ചാൽ 2.5ലക്ഷം രൂപയുമാണ് ഇൻഷ്വറൻസ് ലഭിക്കുക. യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയുടെ സഹകരണത്തോടെ ഒരു വർഷമാണ് കാലാവധി.

കേരളാ വനം വികസന ഏജൻസി ഒരു വർഷത്തേക്കുള്ള ഇൻഷ്വറൻസ് തുക അടച്ചു. തെന്മല ശെന്തുരുണി ഇക്കോ ടൂറിസത്തിലെ കുട്ടവഞ്ചി സവാരി, ബോട്ട് യാത്ര, വനത്തിനുള്ളിൽ ടെന്റിലെ താമസം, ട്രെക്കിംഗ് തുടങ്ങിയവയ്ക്ക് പുറമെ പാലരുവി ജലപാതത്തിലെ കുളിയുമാണ് ടൂറിസ്റ്റ്റ്റുകളെ കൂടുതൽ ആകർഷിക്കുന്നത്.

സീസണിൽ നൂറ് കണക്കിന് വിനോദസഞ്ചാരികളാണ് ഇരുകേന്ദ്രങ്ങളും സന്ദർശിക്കാനെത്തുന്നത്.

""

രണ്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളും ദുർഘടമേഖലയായത് കണക്കിലെടുത്താണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. എന്നാൽ ഉത്തരവ് ലഭിച്ചാലെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

അബ്ജു,​ റേഞ്ച് ഓഫീസർ

ആര്യങ്കാവ് ഫോറസ്റ്റ്