 
കുന്നത്തൂർ: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ പതിനാറാമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് മൗണ്ട് ഹോറേബ് മാർ ചാപ്പലിൽ നടന്ന അനുസ്മരണ സമ്മേളനം കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് അദ്ധ്യക്ഷനായി. കേരളാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബി.പി. മഹാദേവൻ പിള്ള, ഫാ. കെ.ടി. വർഗീസ്, ഫാ. സി. ഡാനിയൽ, ഫാ. എബ്രഹാം.എം. വർഗീസ്, ഫാ. തോമസുകുട്ടി, ഫാ. ബഹനാൻ കോരുത്, ഡോ. ഗീവർഗീസ് യോഹന്നാൻ, അഡ്വ. സജി ജോർജ് ചൊവ്വള്ളൂർ, ശാലു ജോൺ, ഒ. അച്ചൻകുഞ്ഞ്, ബിനു.കെ. കോശി എന്നിവർ സംസാരിച്ചു.
സന്ധ്യനമസ്കാരത്തെ തുടർന്ന് മാവേലിക്കര ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസിന്റെ പ്രഭാഷണവും പിന്നീട് റാസയും നടന്നു. 26ന് രാവിലെ 8ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10ന് കബറിങ്കൽ ധൂപ പ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.