kunnathoor
വലിയ പാടത്ത് കോവിഡ് - ഒമിക്രോൺ ബോധവത്ക്കരണം നടത്തുന്നു

കുന്നത്തൂർ: പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിൽ വലിയപാടം പടിഞ്ഞാറ് വാർഡിൽ കൊവിഡ് - ഒമിക്രോൺ പ്രതിരോധ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. പഞ്ചായത്ത്‌ ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. ആശാ പ്രവർത്തക സി. ഉഷ, ആർ.ആർ.ടി ശ്രീകല രാജു, എ.ഡി.എസ് ചെയർപേഴ്സൻ ബിന്ദു, സി.ഡി.എസ് മെമ്പർ ജയ നിർമ്മല, ക്ലസ്റ്റർ കൺവീനർമാരായ ഫിലോമിന ജോസഫ്, നിസ സുബൈർ, രമാ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.