 
പോരുവഴി: സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് യുവജന വാരാഘോഷത്തിന്റെ ഭാഗമായി ഇടയ്ക്കാട് നളന്ദ ഗ്രന്ഥശാലയും ഗ്രാമവികസന സമിതിയും സംയുക്തമായി കൊല്ലം നെഹ്റു യുവ കേന്ദ്രവുമായി സഹകരിച്ച് പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് വി. സുജാത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആമിന ബീവി മുഖ്യപ്രഭാഷണം നടത്തി. ഇന്റർനാഷണൽ പരിശീലകൻ മോൻസി വർഗീസ് ക്ലാസ് നയിച്ചു.