photo
പോരുവഴി പഞ്ചായത്തിൽ വിജയിച്ച എൽ.ഡി.എഫ് സി.ഡി.എസ് അംഗങ്ങൾ

പോരുവഴി: പോരുവഴി പഞ്ചായത്തിൽ നടന്ന സി.ഡി.എസ് തിരഞ്ഞെടുപ്പിൽ 18 വാർഡുകളിൽ 11 വാർഡുകളിലും എൽ.ഡി.എഫിന് വിജയം. ചെയർപേഴ്സണായി എൻ. പുഷ്പലതയെയും വൈസ് ചെയർ പേഴ്സണായി മിനിയെയും

തിരഞ്ഞെടുത്തു. കോൺഗ്രസ് സംഖ്യത്തിന് 7 വാർഡുകളിൽ മാത്രമേ വിജയിക്കാനായുള്ളു. പോരുവഴി ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്, ബി.ജെ.പി., എസ്.ഡി.പി.ഐ കൂട്ടുകെട്ടാണ് ഭരിക്കുന്നത്. എൽ.ഡി.എഫ് 5, യു.ഡി.എഫ് 5, ബി.ജെ.പി 5, എസ്.ഡി.പി.ഐ 3 എന്നിങ്ങനെയാണ് കക്ഷി നില.