
ശാസ്താംകോട്ട: വീടിനുള്ളിൽ ഗൃഹനാഥൻ തീ കൊളുത്തി മരിച്ച നിലയിൽ. തെക്കൻ മൈനാഗപ്പള്ളി തോട്ടുമുഖം സിബി ഭവനത്തിൽ രാജുവാണ് (56) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. നിർമ്മാണ തൊഴിലാളിയായിരുന്നു രാജു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ജലജ. മക്കൾ: രാജി, സിബി.