
കൊല്ലം: മദ്യലഹരിയിൽ ഭാര്യയെയും പത്തു വയസുള്ള മകനെയും ആക്രമിച്ചയാളെ പൊലീസ് പിടികൂടി. തഴത്തല പേരയം എസ്.എസ് ഭവനിൽ സുകേഷ് (41) ആണ് പിടിയിലായത്. കൊട്ടിയം സബ് ഇൻസ്‌പെക്ടർമാരായ സുജിത് ബി.നായർ, അബ്ദുൽ റഹീം, എ.എസ്.ഐ ഫിറോസ്ഖാൻ എസ്.സി.പി.ഒ ബുഷറ മോൾ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.