
കുണ്ടറ: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ഉപ്പൂട് ശ്രീലക്ഷ്മി ഭവനിൽ ശ്രീനന്ദനൻ ആചാരിയാണ് (55) മരിച്ചത്. നിർമ്മാണ തൊഴിലാളിയായിരുന്നു. ജനുവരി 22ന് രാത്രി 7.30ഓടെ മൂന്നുമുക്ക് പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ജോലികഴിഞ്ഞ് ചിറ്റുമലയുള്ള സുഹൃത്തിനെ കാണാൻ നടന്നുപോകുമ്പോൾ പിന്നിൽ നിന്നെത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ശ്രീനന്ദനനെ കിഴക്കേ കല്ലട പൊലിസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാഞ്ഞിരകോട് താലൂക്ക് ആശുപത്രിയിലും കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 8.30ഓടെ മരിച്ചു. ഭാര്യ: വസന്തകുമാരി. മകൾ: ശ്രീലക്ഷ്മി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.