gopalapilla-81

ചാത്തന്നൂർ: ഉമയനല്ലൂർ പുളിക്കൽ പുത്തൻവീട്ടിൽ ഗോപാലപിള്ളയെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ അഞ്ചോടെ വീട്ടിൽ നിന്നിറങ്ങിയ ഗോപാല പിള്ളയെ തിരക്കിയിറങ്ങിയ ബന്ധുക്കൾ ഇത്തിക്കരയാറിന്റെ തീരത്ത് ഗോപാല പിള്ളയുടെ ചെരുപ്പുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ചാത്തന്നൂർ പൊലീസ് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മക്കൾ: മഞ്ജു, സഞ്ജു, സജി.