photo

പോരുവഴി: പോരുവഴി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ചക്കുവള്ളി ടൗണിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷം മണ്ഡലം പ്രസിഡന്റ്‌ കിണറുവിള നാസർ ഉദ്ഘാടനം ചെയ്തു. അർത്തിയിൽ അൻസാരി അദ്ധ്യക്ഷനായി. ഡോ. എം.എ. സലിം, അബ്ദുൽസമദ്, ചക്കുവള്ളി നസീർ, പേറയിൽ നാസർ, അഡ്വ. ജി.കെ. രഘുകുമാർ, ഹനീഫ ഇഞ്ചവിള, അബ്ദുള്ളസലിം, കരീം മോദീന്റയ്യാം, ഷാജി ഇട്ടുകെട്ടും വിള എന്നിവർ സംസാരിച്ചു.