photo
കുഴുതുരുട്ടി ശാഖയിലെ വാർഷിക പൊതുയോഗവും,ഭരണ സമിതി തിരഞ്ഞെടുപ്പും യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു. പുനലൂർ യൂണിയൻ വൈസ് പ്രസിഡൻറ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പിയോഗം കഴുതുരുട്ടി 1174​-ാം നമ്പർ ശാഖാ വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ് കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർ എസ്. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ ഭാരവാഹികളായി മനോജ് വിക്രമൻ (പ്രസിഡന്റ്), ശരൻ ഉദയൻ (വൈസ് പ്രസിഡന്റ്), വിജയകുമാർ (സെക്രട്ടറി), സജി സോമരാജൻ (യൂണിയൻ പ്രതിനിധി), വനിതാ സംഘം ശാഖാ ഭാരവാഹികളായി ശോഭ സുരേന്ദ്രൻ (പ്രസിഡന്റ്), സുജ (വൈസ് പ്രസിഡന്റ്), പുഷ്പ മനോഹരൻ (സെക്രട്ടറി), പ്രിയ മണികണ്ഠൻ (യൂണിയൻ പ്രതിനിധി), യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി വിനീഷ് വിജയൻ (പ്രസിഡന്റ്), പ്രജി ശശിധരൻ (വൈസ് പ്രസിഡന്റ്), അനൂപ് രാജൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.