photo

കരുനാഗപ്പള്ളി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാ ഡിവിഷൻ തലത്തിൽ പ്രതിരോധ - ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ജോൺ എഫ് കെന്നഡി സ്കൂളിലെ എൻ.സി.സിയും ജെ.ആർ.സിയും പി.ടി.എയും തുടക്കം കുറിച്ചു.

ജാഗ്രത കൈവെടിയാതിരിക്കാം എന്ന പേരിൽ ലഘു ലേഖാ വിതരണവും നടന്നു. ബോധവത്കരണ ലഘുലേഖ പ്രിൻസിപ്പൽ എം.എസ്. ഷിബു, ഹെഡ്മാസ്റ്റർ മുർഷിദ് ചിങ്ങോലി, പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. വരും ദിവസങ്ങളിൽ വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്യും. അദ്ധ്യാപകരായ സജിത്ത് പുളിമൂട്ടിൽ, സുധീർ ഗുരുകുലം, സുഹൈൽ അൻസാരി, അനീഷ്, സഹിൽ, ഹാഫിസ് വെട്ടത്തേരിൽ, ഷീജ, പ്രീത, രമ്യ എന്നിവർ നേതൃത്വം നൽകി.