ഓച്ചിറ: ക്ളാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയിൽ നടന്ന റിപ്പബ്ളിക് ദിനാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. എസ്. രാജു അദ്ധ്യക്ഷനായി. ഗ്രന്ഥശാലാ സെക്രട്ടറി എൽ.കെ. ദാസൻ സ്വാഗതം പറഞ്ഞു. ലൈബ്രേറിയൻ ഗോകില ഗോപൻ പതാക ഉയർത്തി. ചടങ്ങിൽ വിമുക്തഭടൻ കെ. രാജനെ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ആദരിച്ചു. ഭരണഘടനാ ക്വിസ് മത്സരത്തിൽ വിജയികളായ സോന സോമൻ, ഡി. ദേവകിരൺ, എച്ച്. ദിവിൻദാസ് എന്നിവർക്ക് സമ്മാനദാനം നൽകി. വിവിധ മത്സര വിജയികളായ മിഥുൻ മുരളി, പി.എസ്. ശ്രീജിത്ത്, യുവ് കൃഷ്ണ, ജ്യോതിഷ് ദേവ് എന്നിവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. വി. വിജേഷ്, എ. അനു, എസ്. അശോകൻ, കെ. അംബിക, എസ്. വിനിത, ഷാനി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.