 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അമ്മമനസ് കൂട്ടായ്മ മെമ്പർഷിപ്പ് വിതരണവും റിപ്പബ്ളിക് ദിനാഘോഷവും സംഘടിപ്പിച്ചു. ഫാ. തോമസ് മാത്യു കൊറ്റമ്പള്ളി മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. അമ്മമനസ് ചെയർപേഴ്സൺ മാര്യത്ത് അദ്ധ്യക്ഷത വഹിച്ചു. മുനമ്പത്ത് ഷിഹാബ്, ഷംനാദ് ചെറുകര, ആർ. സനജൻ, ജനറൽ കൺവീനർ ശകുന്തള അമ്മവീട്, കോ ഓർഡിനേറ്റർ ഉദയകുമാർ, ട്രഷറർ മായ, ഗ്രൂപ്പ് ലീഡർമാരായ ചിത്ര, ഷീബ ബിനു, സ്മിത കല്ലേലി ഭാഗം, മായ മാലുമേൽ, ലൈല, ഗീതാകുമാരി, ഹസീന, സരിത മോഹനൻ, സ്മിത ബാബു, പ്രഭ, സുശീല ദേവരാജൻ, നദീറ കാട്ടിൽ, വിജയലക്ഷ്മി, ജലജ എന്നിവർ സംസാരിച്ചു.