photo
മാനവ സൗഹൃദ സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: റിപ്പബ്ലിക് ദിനത്തിൽ കോഴിക്കോട് സൈക്കിൾ ഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ മാനവ സൗഹൃദ സൈക്കിൾ റാലി സംഘടിപ്പിച്ചു. ചാലയ്യം ഓഡിറ്റോറിയത്തിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി ഗ്രാമം ചുറ്റി അയണിവേലിക്കുളങ്ങര വില്ലേജ് ജംഗ്ഷനിൽ സമാപിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു റാലി ഫ്ലാഗ് ഒഫ് ചെയ്തു. സൈക്കിൾ ഗ്രാമം രക്ഷാധികാരി മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. വൈസ് ചെയർമാർ നാസർ പോച്ചയിൽ, നൗഷാദ് തേവറ, വേലായുധൻപിള്ള, മാസ്റ്റർ മുഹമ്മദ് സലിം ഖാൻ, അബ്ദുൽ വഹാബ്, റഷീദ് പുതുവിട്ടിൽ, വി. ബാബു, അൻസിഫ്, സൈനുദീൻ എന്നിവർ സംസാരിച്ചു.