 
പത്തനാപുരം: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. അടൂർ - പത്താനാപുരം പാതയിൽ ശാലേംപുരത്തായിരുന്നു അപകടം. കാറിന്റെ പിൻ സീറ്റിൽ യാത്രചെയ്ത പത്തനാപുരം വൈദ്യൻ വീട്ടിൽ സാറാമ്മ ലാലിനാണ് (68) പരിക്കേറ്റത്. ഡ്രൈവറും വൃദ്ധയായ യാത്രക്കാരിയും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. അര മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പൊലീസും ചേർന്നാണ് മരംമുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. തുടർന്ന് ഫയർഫോഴ്സും, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി.
മരത്തിന് ചുവട്ടിൽ തീയിട്ടതിനെ തുടർന്ന് വലിയ പോട് രൂപപ്പെട്ടിരുന്നു. ഇതാണ് മരം കടപുഴകാൻ കാരണമായത്. പരിക്കേറ്റ സാറാമ്മയെ സമീപവാസികൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.