photo
പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: താലൂക്ക് റിപ്പബ്ളിക് ദിനാഘോഷ കമ്മിറ്റിയുടെയും സ്കൂളുകളുടെയും നഗരസഭയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പുനലൂരിൽ റിപ്പബ്ളിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

താലൂക്ക് റിപ്പബ്ളിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി പുനലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എ. അനസ്, ഡി. ദിനേശൻ, ബി. സുജാത, കെ. പുഷ്പലത, വസന്ത രഞ്ചൻ, കൗൺസിലർ ജി. ജയപ്രകാശ്, തഹസിൽദാർ കെ.എസ്. നസിയ, വി. വിഷ്ണുദേവ്, ബി. രാധാമണി തുടങ്ങിയവർ പങ്കെടുത്തു.

സ്നേഹ ഭാരത് മിഷൻ ഇന്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തെന്മലയിലും പുനലൂരിലും ആഘോഷം സംഘടിപ്പിച്ചു. തെന്മലയിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗവും ട്രസ്റ്റ് ചെയർമാനുമായ എസ്.ഇ.സഞ്ജയ്ഖാൻ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി എം.എം.ഷെറീഫ്, തെന്മല മേഖലാ ചെയർമാൻ ഇടമൺ സുമേഷ്, സെക്രട്ടറി കെ.എം. മാത്യു, എസ്. ഷെഫിക്, ബി. അശോക് കുമാർ, പുനലൂരിൽ എസ്. വത്സലാമ്മ, എം.എം. ഷെറീഷ്, നുജൂം യൂസഫ്, സിന്ധുപ്രമോദ്, രേണുക തുടങ്ങിയവർ സംസാരിച്ചു.

ഉദയഗിരി പാറകടയിൽ നടന്ന ആഘോഷം വാർഡ് അംഗം സോജ സനിൽ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി അമ്മ വീട് ചെയർമാൻ ഇടമൺ റെജി, എസ്. സനൽകുമാർ, കെ. ലാലു, രാഹുൽ തുടങ്ങിയവർ സംസാരിച്ചു. പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി. ശശിധരൻ പിള്ള പതാക ഉയർത്തി, എം.പി.ടി.എ പ്രസിഡന്റ് സിന്ധു പ്രമോദ്, അദ്ധ്യാപകൻ അജി.എസ്. തമ്പി എന്നിവർ പങ്കെടുത്തു. ഒറ്റക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ദിലീപ് കുമാർ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ദിലീപ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപ്തി റാണി, ദീപേഷ്, ചന്ദ്രിക തുടങ്ങിയവർ പങ്കെടുത്തു.