scooter-
അപകടത്തിൽ തകർന്ന സ്കൂട്ടർ

ചവറ: ചവറ ടൈറ്റാനിയം ജംഗ്ഷന് വടക്ക് ഫയർഫോഴ്സ് ഓഫീസിന് സമീപം ബുള്ളറ്റും ആക്ടീവയും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കൊട്ടുകാട്, സൊസൈറ്റി മുക്ക്, നന്ദനം വീട്ടിൽ സരിതയ്ക്കാണ് (39) പരിക്കേറ്റത്. ഇവരുടെ കാൽമുട്ടന് താഴെവച്ച് ഒടിഞ്ഞുതൂങ്ങി. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു അപകടം. ചവറ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.