പുത്തൂർ: സംസ്ഥാനത്ത് ആദ്യമായി പൊലീസ് സ്റ്റേഷനിൽ പുസ്തകക്കൂട് ഒരുക്കി പുത്തൂർ പബ്ലിക് ലൈബ്രറി. പുത്തൂർ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമാലാൽ പുസ്തകക്കൂട് നാടിന് സമർപ്പിച്ചു.
ലൈബ്രറി വൈസ് പ്രസിഡന്റ് വിനോജ് വിസ്മയ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം രാജൻ ബോധി മുഖ്യാതിഥിയായി. ലൈബ്രറി സെക്രട്ടറി കെ. കുമാരൻ, പുത്തൂർ എസ്.എച്ച്.ഒ ജി.സുഭാഷ് കുമാർ, എസ്.ഐ ടി.ജെ. ജയേഷ്, ഗ്രാമ പഞ്ചായത്ത് അംഗം എ. സൂസമ്മ, കവിയും സാഹിത്യകാരനുമായ അനിൽകുമാർ പവിത്രേശ്വരം, എം. ജോസഫ് കുട്ടി, ബിനു പാപ്പച്ചൻ എന്നിവർ സംസാരിച്ചു. പുസ്തക്കുട് സ്പോൺസർ ചെയ്ത എ.എച്ച്.എസ്.ടി.എ ജില്ലാ സെക്രട്ടറി ജോസഫ് കുട്ടിയെ ചടങ്ങിൽ ആദരിച്ചു. നിയമപരിരക്ഷതേടി പുത്തൂർ സ്റ്റേഷനിൽ വരുന്നവർക്ക് പുസ്തകക്കൂട്ടിൽ നിന്ന് പുസ്തമെടുക്കുകയും വായിക്കുകയും ചെയ്യാം.