
ശാസ്താംകോട്ട: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ എൻ.എസ്.എസ് കുന്നത്തൂർ താലൂക്ക് കരയോഗം യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. 31ന് നടത്താനിരുന്ന യൂണിയൻ ഭരണസമിതി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി, എൻ.എസ്.എസ് ഇലക്ട്രോൾ പ്രതിനിധി എന്നിവരുടെ തിരഞ്ഞെടുപ്പാണ് മാറ്റിയതെന്ന് യൂണിയൻ സെക്രട്ടറി എം. അനിൽ കുമാറും, ഇലക്ഷൻ ഓഫീസർ സി. അനിൽകുമാറും അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.