 
പടിഞ്ഞാറേകല്ലട: കോതപുരം തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെ കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചു. 2021 മാർച്ചിൽ ആരംഭിച്ച ജോലികൾ കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവയ്ക്കുകയായിരുന്നു.
നാല് മാസം മുമ്പാണ് പണികൾ വീണ്ടും ആരംഭിച്ചത്. റെയിൽവേ പാളത്തിനടിയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗർഡറുകൾ നീക്കം ചെയ്ത് ഈ ഭാഗം മെറ്റിലിട്ട് ലെവൽ ചെയ്തു. ഇതോടെ ഇരു ലൈനുകളിലൂടെയും ഓടുന്ന ട്രെയിനുകളുടെ വേഗതയും വർദ്ധിച്ചു.
കാരാളിമുക്ക് വളഞ്ഞവരമ്പ് കടപുഴ പി.ഡബ്ല്യു.ഡി റോഡിൽ കാരാളിമുക്കിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന അടിപ്പാത പെരുമൺ കണ്ണങ്കാട് പാലങ്ങളുടെയും കോതപുരം വെട്ടിയതോട് പാലത്തിന്റെയും പൂർത്തീകരണത്തോടെ നാടിന്റെ സമഗ്ര വികസനത്തിന് പ്രയോജനം ചെയ്യും.നിലവിലെ റെയിൽവേ ഗേറ്റും ഒഴിവാക്കാനാവും.
അടിപ്പാത നിർമ്മാണ ചെലവ് ₹ 2 കോടി
ഉയരം: 04 മീറ്റർ
വീതി: 07 മീറ്റർ
""
റെയിൽവേ ലൈനിന് ഇരുവശവുമായുള്ള സമാന്തര റോഡിന്റെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ ജോലികൾ പൂർത്തിയാകും.
റെയിൽവേ അധികൃതർ