school
കൊട്ടാരക്കര മാർത്തോമ്മാ സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത നിലവിളക്ക് തെളിക്കുന്നു

കൊട്ടാരക്കര: കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാഭ്യാസം അനിവാര്യമാണെന്ന് യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത പറഞ്ഞു.

മാർത്തോമ്മ ഗേൾസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷ ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് ജോൺ ശതാബ്ദി പ്രോജക്ടും കൊടിക്കുന്നിൽ സുരേഷ് എം.പി ശതാബ്ദി ലോഗോയും പ്രകാശനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ എ. ഷാജു ശതാബ്ദി ഗാന സി.ഡി പ്രകാശനം ചെയ്തു. എം.ആർ. അജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വി. ഫിലിപ്പ്, കൊട്ടാരക്കര ഡി.ഇ.ഒ സുരേഷ് ബാബു, അലക്സ്.പി. ജോൺ, പി.ടി.എ പ്രസിഡന്റ് തലച്ചിറ അസീസ്, ഓർമ്മക്കൂട്ടം പ്രതിനിധി പ്രൊഫ. സുശീലാദേവി, കെ. റോയ്, കെ.എൽ. സാമുവൽ തുടങ്ങിയവർ സംസാരിച്ചു.