 
തൊടിയൂർ: പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിപാടിയുടെഭാഗമായി തഴവ എ.വി.എച്ച്.എസിൽ കരുനാഗപ്പള്ളി ബി.ആർ.സിയുടെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബി.സദാശിവൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.ബിജു അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷൈലജ, സ്ഥിരം സമിതി അദ്ധ്യക്ഷൻ അമ്പിളിക്കുട്ടൻ, വാർഡ് പ്രതിനിധി സുശീലയമ്മ, പി.ടി.എ പ്രസിഡന്റ് കെ.സതീശൻ, ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രസ് വി.എസ്.കവിത, സ്റ്റാഫ് സെക്രട്ടറി എൻ.കെ വിജയകുമാർ, അദ്ധ്യാപകരായ സനീഷ് കുമാർ പ്രശോഭ കുമാരി, ബി.ആർ.സി അംഗങ്ങൾ എന്നിവർ സംസാരിച്ചു.